രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തയുടെ ടീസർ പുറത്തിറങ്ങി. രജനിയുടെ ആക്ഷൻ രം​ഗങ്ങളും പഞ്ച് ഡയലോ​ഗുകളുംകൊണ്ട് സമ്പന്നമാണ് ടീസർ. മുഴുനീള ആക്ഷൻ ചിത്രമായിരിക്കും അണ്ണാത്തയെന്നാണ് ടീസർ നൽകുന്ന സൂചന. നയൻതാര, കീർത്തി സുരേഷ് എന്നിവരാണ് നായികമാരായെത്തുന്നത്. 

സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. ഡി. ഇമ്മൻ സം​ഗീതവും റൂബൻ എഡിറ്റിങ്ങും വെട്രി പളനിസ്വാമി ഛായാ​ഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ​എസ്.പി ബാലസുബ്രഹ്മണ്യം അവസാനമായി ​ഗാനമാലപിച്ച ചിത്രംകൂടിയാണ് അണ്ണാത്ത. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം. ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.