താന്‍ ആദരിക്കുന്ന അഭിനേതാക്കള്‍ക്കൊപ്പം നോമിനേറ്റ് ചെയ്യപ്പെട്ടതു തന്നെ വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ അന്ന ബെന്‍. പ്രത്യേക പരാമര്‍ശം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും അന്ന പറഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് അന്നയ്ക്ക് ജൂറി പരാമര്‍ശം ലഭിച്ചത്. മികച്ച നടിയ്ക്കുള്ള മത്സരത്തില്‍ അവസാന റൗണ്ട് വരെ അന്നയുമുണ്ടായിരുന്നു.