സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികളെ സഹായിക്കാന്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മ. നൂറ് വിദ്യാര്‍ഥികള്‍ക്ക് ടാബ്ലെറ്റുകള്‍ വിതരണം ചെയ്യുന്ന ഒപ്പം അമ്മയും പദ്ധതി നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. അമ്മ അംഗങ്ങള്‍ക്ക് 60 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഓണ സമ്മാനം നല്‍കും. നടി കവിയൂര്‍ പൊന്നമ്മയ്ക്ക് ആദ്യ കിറ്റ് നല്‍കി.