'ഓടയിൽ നിന്ന്' എന്ന ചിത്രത്തിലെ "അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ.." എന്ന ​ഗാനത്തിന്റെ കവർ പതിപ്പുമായി ഒരുകൂട്ടം ചെറുപ്പക്കാർ. 'കോഡ് 8ഇലവനാണ്' ​ഗാനത്തിന് പുതുഭാഷ്യം രചിച്ചിരിക്കുന്നത്. സ്വാതി സുരേഷാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് പ്രദീപാണ് ക്യാമറ, എഡിറ്റിങ്, ഡി.ഐ എന്നിവ നിർവഹിച്ചിരിക്കുന്നത്. സംവിധാനം ഹരി നന്ദൻ.