മല പോള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ആടൈ തിയ്യറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. രത്‌നകുമാര്‍ ഒരുക്കിയ ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. 

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ നിന്നുള്ള ഒരു പുതിയ രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ശരീരം ഒരു കണ്ണാടി കൊണ്ട് മറച്ച് പരിഭ്രാന്തയായി നടക്കുന്ന നായികയെയാണ് രംഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

നഗ്നത കാണിച്ച് സിനിമ വില്‍ക്കുന്നുവെന്ന ആരോപണമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ ചിലര്‍ രംഗത്ത് വന്നിരുന്നു. അമലക്കെതിരേയും സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധി പേര്‍ രംഗത്ത് വന്നു. എന്നാല്‍ വിവാദങ്ങളും സാമ്പത്തിക പ്രതിസന്ധിയും തരണം ചെയ്ത് ചിത്രം ജൂലൈ 19 ന് തന്നെ റിലീസ് ചെയ്തു.

Content Highlights: Amala Paul Aadai video Moviebuff Sneak Peek Rathna Kumar viral scene naked