നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- ഷാജി കൈലാസ് ടീം ഒരുമിക്കുന്ന എലോണിന്റെ ഡയലോ​ഗ് ടീസർ പുറത്തിറങ്ങി. യഥാർത്ഥ നായകന്മാർ എല്ലായ്പ്പോഴും ഒറ്റയ്ക്കാണ് എന്ന നായകന്റെ സംഭാഷണമാണ് ടീസറിലുള്ളത്. 

കണ്ണാടിയിൽ തന്റെ പ്രതിബിംബത്തെ നോക്കിനിൽക്കുന്ന നായകനേയും ടീസറിൽ കാണാം. രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജേക്സ് ബിജോയ് സം​ഗീതവും  അഭിനന്ദൻ രാമാനുജം ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. ഡോൺമാക്സ് ആണ് എഡിറ്റിങ്.