യാദൃശ്ചികമായാണ് തിരക്കഥാ രചനയിലേക്ക് തിരിഞ്ഞതെന്ന് നടൻ അജു വർ​ഗീസ്. ക്ലബ് എഫ്. എം സ്റ്റാർ ജാമിലായിരുന്നു അജുവിന്റെ പ്രതികരണം. ഉദാഹരണം സുജാത, എ.ബി.സി.ഡി പോലുള്ള ചിത്രങ്ങളുടെ തിരക്കഥാകൃത്തായ നവീൻ ഭാസ്കറായിരുന്നു സാജൻ ബേക്കറിയുടെ തിരക്കഥ ആദ്യം എഴുതിയത്. പത്ത് സീനൊക്കെ ആയപ്പോൾ മറ്റു ചിത്രങ്ങളുടെ തിരക്കുമൂലം അദ്ദേഹം പിൻമാറുകയായിരുന്നെന്നും അജു പറഞ്ഞു.

വിശപ്പിന്റെ അസുഖമുള്ള കുട്ടിയായിരുന്നു. അച്ഛന്റേയും അമ്മയുടേയും കയ്യിലെ പൈസ അടിച്ചുമാറ്റി ബേക്കറിയിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്.  ടെൻഷനൊക്കെ വരുമ്പോൾ ഭക്ഷണം കഴിക്കും. നായകനാവുന്നതിനേക്കാൾ ആസ്വദിക്കുന്നത് നായകനൊപ്പമുള്ള വേഷം ചെയ്യാനാണ്. സീരിയസ് റോളുകളും കോമഡി റോളുകളും ഒരുപോലെ ചെയ്യാനിഷ്ടമാണ്. 

മലർവാടിയിലെ അഭിനയം പരമബോറായിരുന്നു. ഇപ്പോൾ കാണുമ്പോൾ ചമ്മൽ വരും. എന്താ ഈ കാണിച്ചുവച്ചിരിക്കുന്നത് എന്ന് തോന്നുമെന്നും അജു പറഞ്ഞു.