'മുത്തച്ഛന്‍ മരണമാസല്ലേ' ദര്‍ബാറിലെ ഗാനത്തിന് തിയേറ്ററില്‍ നൃത്തം ചെയ്ത് രജനികാന്തിന്റെ കൊച്ചുമകന്‍

'ദര്‍ബാര്‍' തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചെന്നൈയിലെ രോഹിണി തീയറ്ററില്‍ രജനികാന്തിന്റെ തട്ടുപൊളിപ്പന്‍ നൃത്തച്ചുവടുകളുള്ള ദര്‍ബാറിലെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന അദ്ദേഹത്തിന്റെ കൊച്ചുമകന്‍ ലിംഗരാജയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് (3.16). രജനിയുടെ മകള്‍ ഐശ്വര്യയുടെയും ധനുഷിന്റേയും മകനാണ് ലിംഗരാജ. രജനിയുടെ ഭാര്യ ലത, ഐശ്വര്യ ധനുഷ്, സംഗീത സംവിധായകന്‍ അനിരുദ്ധ്, നൃത്തസംവിധായകനും നടനുമായ  രാഘവ ലോറന്‍സ് എന്നിവരും ദര്‍ബാര്‍ കാണാനെത്തി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented