ഓണത്തിന് തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി അടിപൊളി എന്ന ആല്‍ബം സോങ് പുറത്തിറങ്ങി. സിദ്ധു കുമാര്‍ സംവിധാനം ചെയ്ത ഈ തമിഴ് ഗാനം തിങ്ക് മ്യൂസിക് ഇന്ത്യയാണ് പുറത്തിറക്കിയത്. വിനീത് ശ്രീനിവാസനും ശിവാംഗിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഗ്നേഷ് രാമകൃഷ്ണയാണ് വരികള്‍. അശ്വിന്‍ കുമാറും ഖുഷി രവിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.