തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി എ.എല്‍. വിജയ് ഒരുക്കിയ തലൈവി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ജയലളിതയായി കങ്കണ റണൗട്ട്  എത്തുമ്പോള്‍ അവരുടെ തോഴി ശശികലയുടെ വേഷത്തില്‍ എത്തുന്നത് മലയാളികളുടെ പ്രിയനടി ഷംനാ കാസിം ആണ്. 

ഏറെ നാളുകള്‍ക്ക് ശേഷം മികച്ച ഒരു വേഷം ചെയ്യാനായതിന്റെ സന്തോഷത്തിലാണ് ഷംന. തലൈവി തന്റെ കരയറിലെ ഏറ്റവും വലിയ സിനിമയാണെന്ന് പറയുന്നു ഷംന. തലൈവിയുടെ വിശേഷങ്ങള്‍ മാതൃഭൂമിയുമായി പങ്കുവയ്ക്കുകയാണ് ഷംനാ കാസിം.