സിനിമയിൽ പൊളിറ്റിക്കൽ കറക്റ്റനസിനെക്കുറിച്ച് സംസാരിച്ച് നടി ലെന. ഇരുപത്തിമൂന്നു വർഷം മുമ്പ് സിനിമയിലേക്ക് താൻ വരുന്ന കാലം വേറൊരു അവസ്ഥയായിരുന്നു. കുടുംബങ്ങളിലുണ്ടായിരുന്ന വലിപ്പച്ചെറുപ്പം സിനിമയിലും ഉണ്ടായിരുന്നു. ഇന്ന് എല്ലാവരും ഒരേ തട്ടിൽ ജോലി ചെയ്യുന്ന രീതിയിലേക്ക് മാറി. ഹീറോ, ഹീറോയിൻ, വില്ലൻ എന്ന രീതിക്ക് പകരം പല തലങ്ങളിൽ പല കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ പുറത്തുവന്നു. മലയാള സിനിമയുടെ മാറ്റങ്ങളിലെല്ലാം തനിക്കും ഭാ​ഗമാകാൻ പറ്റിയിട്ടുണ്ട്. ഉത്തരവാദിത്തത്തോടെ പൊളിറ്റിക്കൽ കറക്റ്റനസ് സിനിമയുടെ ഭാ​ഗമാക്കണമെന്നും ലെന.