സച്ചിയുടെ ഒന്നാം ചരമവാർഷികത്തിൽ ഓർമകൾ പങ്കിട്ട് നായിക ഗൗരിനന്ദ. അയ്യപ്പനും കോശിയും സിനിമയിൽ ബിജുമേനോൻ കഥാപാത്രത്തിന്റെ ഭാര്യയായാണ് ​ഗൗരിനന്ദ എത്തിയത്. ഒരുപാട് നന്മയുള്ള പാവം മനുഷ്യനായിരുന്നു സച്ചി എന്ന് ദേവനന്ദ പറയുന്നു. സച്ചിയെ സ്നേഹിക്കുന്ന എല്ലാവർക്കും അതേ അഭിപ്രായമായിരിക്കും. 

ഇന്ന് താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് ഒരേയൊരു കാരണക്കാരൻ അദ്ദേഹമാണെന്നും ​ഗൗരിനന്ദ. 'എന്റെ കണ്ണമ്മ' എന്നാണ് തന്റെ കഥാപാത്രത്തെ പറഞ്ഞിരുന്നത്. ഓരോ കഥാപാത്രങ്ങളേയും അദ്ദേഹം അങ്ങനെയാണ് പറഞ്ഞിരുന്നത്. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ദിനമായിരിക്കും ജൂൺ പതിനെട്ട് എന്നും ​ഗൗരിനന്ദ.