മിഴ് നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന സൂചനകള്‍ നല്‍കി അച്ഛന്‍ എസ്.എ.ചന്ദ്രശേഖര്‍. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിജയ് രാഷ്ട്രീയപ്രവേശം നടത്തുന്നതിനായി താനും കാത്തിരിക്കുകയാണെന്ന് ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്. മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റും. ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.