വിവാദങ്ങള്‍ക്കൊടുവില്‍ നടന്‍ വിജയ് കാറിന്റെ പ്രവേശന നികുതി അടച്ചു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. വിദേശത്ത് നിന്നും 2012-ൽ ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിന് 40 ലക്ഷം രൂപ പ്രവേശന നികുതിയായി വിജയ് അടച്ചു. 

പ്രവേശന നികുതി ഒഴിവാക്കിത്തരണമെന്ന താരത്തിന്റെ ആവശ്യത്തിൽ മദ്രാസ് ഹൈക്കോടതിയിലെ സിം​ഗിൾ ബെഞ്ച് കഴിഞ്ഞമാസം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചാണ് വിജയ് ആദ്യ വിധി സ്റ്റേ ചെയ്യിച്ചത്.