ഇളയദളപതിക്ക് 45-ാം പിറന്നാള്‍: താരത്തെക്കുറിച്ചുള്ള ചില അറിയാക്കഥകള്‍

ആരാധകരുടെ സ്വന്തം ഇളയദളപതിയുടെ 45-ാം പിറന്നാളാണിന്ന്.  1974 ജൂൺ 22-നാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയുടെ ജനനം.  അച്ഛന്‍ സി.എ ചന്ദ്രശേഖരന്‍ തമിഴ് സിനിമ സംവിധായകന്‍  അമ്മ ശോഭ കര്‍ണാടക സംഗീതജ്ഞ. വിജയ്ക്ക് ഒൻപതു വയസുള്ളപ്പോഴാണ് സഹോദരി വിദ്യ മരണപ്പെടുന്നത്. എന്തു വരെ ചുറുചുറുക്കോടെ നടന്നിരുന്ന വിജയ് സഹോദരിയുടെ മരണ ശേഷമാണ് സ്വയം ഉൾവലിയുന്നതു.

പത്താം വയസില്‍ അച്ഛന്‍ സംവിധാനം ചെയ്ത 'വെട്രി'യിലൂടെ (1984 )  ബാലതാരമായാണ് സിനിമയിൽ വിജയുടെ  അരങ്ങേറ്റം. അച്ഛനോടൊപ്പം പതിനഞ്ചോളം ചിത്രങ്ങൾ വിജയ് ചെയ്തിട്ടുണ്ട്. പതിനെട്ടാം വയസില്‍ 'നാളൈയാ തീര്‍പ്പ്'(1992 )  എന്ന ചിത്രത്തിലൂടെ നായക നിരയിലേക്ക് എത്തുന്നത് . 1996-ല്‍ പുറത്തിറങ്ങിയ 'പൂവേ ഉനക്കാക'യാണ് താരത്തിന്റെ  ആദ്യ ബ്ലോക്ക്ബസ്റ്റര്‍ 

മികച്ച ഗായകന്‍ കൂടിയായ വിജയ് ഏതാണ്ട് മുപ്പതോളം ചിത്രങ്ങളില്‍ പിന്നണി പാടി. ഗില്ലി, തിരുപ്പാച്ചി, ഖുഷി, കാതലുക്കു മര്യാദൈ, തമിഴന്‍, ഭഗവതി, സച്ചിന്‍, പോക്കിരി, ആദി, വേട്ടൈക്കാരന്‍ , തുപ്പാക്കി, വേലായുധം, ജില്ല, കത്തി, തെരി, മെര്‍സല്‍, സര്‍ക്കാര്‍ തുടങ്ങി നിരവധി ബ്ലോക്ബസ്റ്ററുകള്‍. കരിയറിലെ 63-ാമത് ചിത്രം ബിഗില്‍ അണിയറയില്‍ ഒരുങ്ങുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext