ഓപ്പറേഷൻ ജാവയിലെ ഒരൊറ്റ ഡയലോ​ഗ് കൊണ്ട് സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് സിനിമയിലെ അഖിലേഷേട്ടൻ അഥവാ ഉണ്ണിരാജ്. ഇരുപത്തിയഞ്ചു വർഷത്തോളമായി കലോത്സവ വേദികൾക്കായി മോണോആക്റ്റ്, നാടകം, സ്കിറ്റ് പരിശീലകനായിരുന്നു ഉണ്ണിരാജ്. പിന്നീട് മറിമായം സീരിയലിലും ഒരുപിടി സിനിമകളിലും വേഷമിട്ടു.

വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസ്സുകൾ കീഴടക്കിയ ഉണ്ണിരാജ് മനസ്സു തുറക്കുന്നു. സിനിമയിലെത്തുമെന്ന് പ്രതീക്ഷിച്ചതേ അല്ലെന്ന് ഉണ്ണിരാജ്. തന്റെ ഫാൻസിനെക്കുറിച്ചും തന്നെക്കുറിച്ചു വരുന്ന ട്രോളുകളെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഉണ്ണിരാജ്.