സിംഹത്തേയും പിടിയാനയേയും ദത്തെടുത്ത് നടൻ ശിവകാര്‍ത്തികേയന്‍. ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയിലെ ഈ മൃഗങ്ങള്‍ ഇനി താരത്തിന്റെ സംരക്ഷണയില്‍ വളരും. 

വിഷ്ണു, പ്രകൃതി എന്നിങ്ങനെയാണ് യഥാക്രമം സിംഹത്തിന്റെയും പിടിയാനയുടെയും പേര്. ഇരുവരേയും ആറുമാസത്തേക്കാണ് താരം ദത്തെടുത്തത്. 

ഇവയുടെ ഭക്ഷണത്തിനും മറ്റ് ചിലവുകൾക്കുമുള്ള തുക മൃ​ഗശാലാ അധികൃതർക്ക് കൈമാറും. 2018 മുതൽ 2020 വരെ ഒരു വെള്ളക്കടുവയെ ശിവകാർത്തികേയൻ ദത്തെടുത്തിരുന്നു.ജില്ലയിലെ ഏറ്റവും വലിയ മൃ​ഗശാലകളിലൊന്നാണ് വണ്ടല്ലൂരിലേത്.