"പുതിയ കുട്ടികളൊക്കെ എത്ര നാച്വറലായാണ് അഭിനയിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം കണ്ട് അദ്ഭുതപ്പെട്ടുപോയി." മലയാളത്തിന്റെ പ്രിയനടൻ സിദ്ദിഖ് പറയുന്നു.

"തിങ്കളാഴ്ച നിശ്ചയത്തിൽ സ്‌ക്രീനിലെത്തുന്ന താരങ്ങളെ ആരെയും എനിക്കറിയില്ല. എല്ലാവരും പുതുമുഖങ്ങളാണ്. മുന്നിൽ ക്യാമറയുണ്ടോ എന്ന് തോന്നിപ്പോകും അവരുടെ അഭിനയം കണ്ടാൽ. അതുകാണുമ്പോൾ എനിക്ക് തോന്നാറുണ്ട് പഴയപോലെ അഭിനയിച്ചാൽ പോരെന്ന്‌" സിദ്ദിഖ് പറയുന്നു.