'നോര്‍മലായിട്ടുള്ള കാര്യങ്ങളെ ഞാന്‍ ചോദിച്ചുള്ളൂ'; ട്രോളുകള്‍ക്ക് മറുപടിയുമായി ഷെയ്ന്‍ നിഗം

ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടുന്നതിനോട് പ്രതികരിച്ച് യുവതാരം ഷെയ്ന്‍ നിഗം. 'അതില്‍ ഒരു 80 ശതമാനം ആളുകളും ഞാന്‍ പറഞ്ഞത് ഉള്‍കൊണ്ടിട്ടുണ്ട്. ഒരു പക്ഷം ചേര്‍ന്ന് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കൂന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഇന്ന് ഈ മൊമന്റില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ പറ്റാത്തത് എന്തുകൊണ്ടാണ്, അങ്ങനെ നോര്‍മലായിട്ടുള്ള കാര്യങ്ങളെ ഞാന്‍ ചോദിച്ചുള്ളൂ. പിന്നെ കുറെ പേര് ചോദിച്ചു നീലച്ചടയനാണോ കഞ്ചാവാണോ എന്നൊക്കെ. അതൊക്കെ ഉപയോഗിക്കുന്നവര്‍ ഞാന്‍ ചോദിച്ചതൊക്കെ ചോദിക്കുന്നുണ്ടോ?'. ട്രോളന്‍മാര്‍ക്ക് മറുപടിയായി ക്ലബ് എഫ്.എമ്മിലാണ് ഷെയ്‌നിന്റെ തുറന്നു പറച്ചില്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented