ആക്ടർ എന്നാൽ നായകനല്ലെന്ന് ജയസൂര്യ. നായകനാകാൻ വേണ്ടി വാശി പിടിക്കാറില്ല. വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ ആണ് എന്നും കാത്തിരിപ്പ്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ എന്നും ഓർക്കുന്നവ ആകണമെന്നാണ് ചിന്തിക്കാറെന്നും അദ്ദേഹം പറഞ്ഞു.

ഏത് സിനിമയാണെങ്കിലും തിരക്കഥ പിടിച്ചിരുത്തുന്നതായാൽ മതി. ആളുകൾ കണ്ടിരുന്നോളും. എന്നിലുള്ള നടനേയും പ്രേക്ഷകനേയും തൃപ്തിപ്പെടുത്തുന്ന സിനിമകളാണ് ചെയ്യാറ്. വാണിജ്യവിജയമാവുമോ എന്നൊന്നും നോക്കാറില്ല. ഒരേ സംവിധായകന്റെ സിനിമകളിൽത്തന്നെ അഭിനയിക്കുന്നത് ​ഗുണമായി മാത്രമേ കാണുന്നുള്ളൂ എന്നും ജയസൂര്യ പറഞ്ഞു.