പ്രണയകാലത്തിലെ റൊമാന്റിക് ഹീറോയായി മലയാളത്തിലെത്തിയ അജ്മൽ അമീർ 'നെട്രിക്കണ്‍' എന്ന തമിഴ് ചിത്രത്തിൽ വില്ലനായെത്തി കരിയറിൽ പുതിയൊരു വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ്. വീട്ടുകാരെ സന്തോഷിപ്പിക്കാൻ ഡോക്ടറായി ഒടുവിൽ സ്വന്തം സ്വപ്‌നങ്ങൾക്കുവേണ്ടി ആക്ടറായ അജ്മൽ,  അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം വീണ്ടും മലയാളത്തിലെത്താൻ തയ്യാറെടുക്കുകയാണ്.