മുടിമുറിച്ച്, സിനിമയുടെ തുടര്‍ച്ചയെ ബാധിക്കുന്ന തരത്തില്‍ പെരുമാറിയതിനെ പ്രതിഷേധമെന്നല്ല തോന്നിവാസമെന്നാണ് പറയേണ്ടതെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന്. ഷെയ്ന് നിഗമിനെ അഭിനയിപ്പിക്കില്ലെന്ന നിര്‍മാതാക്കളുടെ സംഘടന എടുത്ത തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയ്ന് ചെയ്തത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ലെന്നും സംവിധായകന് ശരത് തങ്ങള്‍ക്ക് നല്കിയ കത്ത് പ്രകാരം വെയില് സിനിമയുടെ ഷൂട്ടിങ് മുടങ്ങാതിരിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടനയോട് ആവശ്യപ്പെടുമെന്നും ഉണ്ണിക്കൃഷ്ണന് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.