സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ വായ് കൊണ്ടും കൈ കൊണ്ടും സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന ശൈലിയാണ് അക്കപ്പെല്ല (Acappella). ഈ ശൈലിയില്‍ തയ്യാറാക്കിയ ഒരു കൂട്ടം സന്യാസിനിമാരുടെ ഭക്തി​ഗാനമാണ് ഇപ്പോൾ വൈറലാവുന്നത്. തൊടുപുഴ സ്വദേശി സാജോ ജോസഫ് ആണ് വേറിട്ട ഈ സം​ഗീതം ഒരുക്കിയത്. 138 ട്രാക്കുകകളും സിസ്റ്റർമാരുടെ തന്നെ ശബ്ദങ്ങളാണെന്ന് പറയുന്നു സാജോ.