ചൈനയിലും സാന്നിധ്യമാവാന്‍ ആശീര്‍വാദ് സിനിമാസ്

ചൈനയിലും സിനിമാ നിര്‍മാണ-വിതരണ രംഗത്തേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയിലെ ചിന്താവ് സൂപ്പര്‍ ലിങ്ക് പിക്ചര്‍ ലിമിറ്റഡുമായി ആശീര്‍വാദ് സിനിമാസ് ധാരണയായി. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസ് ഹോങ്കോങ്ങില്‍ ഫെയ്തിയെന്‍ ആശീര്‍വാദ് സിനിമാസ് എന്ന പേരിലാണ് ഇന്ത്യന്‍ സിനിമകളുടെ നിര്‍മാണവും വിതരണവും നടത്തുക. ചിന്താവ് ഇന്റര്‍നാഷണല്‍ ഫിലിം ആന്റ് ടിവി ഫെസ്റ്റിവല്‍ 2019 ല്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലും ചിന്താവ് സൂപ്പര്‍ ലിങ്ക് പിക്ചര്‍ ലിമിറ്റഡ് പ്രതിനിധിയുമായി ധാരണാപത്രത്തില്‍ ഒപ്പു വെച്ചു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, ചിന്താവ് ഫിലിം ബ്യൂറോ മിനിസ്റ്റര്‍ ഷെങ് ഷൗട്ടിയാന്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented