കൊച്ചി: വാരിയന്‍കുന്നന്‍ സിനിമയുടെ തിരക്കഥാകൃത്ത് റമീസ് സിനിമയില്‍ നിന്ന് പിന്മാറി. സംവിധായകന്‍ ആഷിഖ് അബു ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റമീസിന്റെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പില്ല എന്നാണ് ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. വാരിയന്‍കുന്നന്‍ എന്ന് സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തന്നെ വലിയ രീതിയിലുള്ള വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.