ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ശേഷം 'വാരിയംകുന്നന്‍' സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത്  റമീസ്. വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് റമീസ്. വാരിയന്‍കുന്നനായി വേഷമിടുന്നത് പൃഥ്വിരാജ് സുകുമാരനാണ് 

സിനിമയെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതിനാലാണ് പിന്മാറ്റമെന്നും മാറിനില്‍ക്കാനുള്ള തീരുമാനം സ്വയമെടുത്തതാണെന്നും റമീസ് പറയുന്നു. തനിക്ക് മത-രാഷ്ട്രീയ സംഘടനകളുമായി ബന്ധമില്ല, 2012 മുതല്‍ താന്‍ നടത്തുന്ന റിസര്‍ച്ചിന്റെ ഭാഗമായി മനസില്‍ രൂപം കൊണ്ട സിനിമയാണ് വാരിയംകുന്നന്‍. തിരക്കഥയുടെ സഹായത്തിനാണ് ഹര്‍ഷദിനെ സമീപിച്ചത്. ചരിത്രം വളച്ചൊടിക്കുകയാണെന്നടക്കമുള്ള ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കേണ്ടതുണ്ട്. അതിന് വേണ്ടി കൂടിയാണ് താന്‍ പിന്മാറുന്നതെന്നും റമീസ് പറയുന്നു.