ഇതാ...ആമിറിന്റെ അദ്ഭുതപ്പെടുത്തുന്ന രൂപമാറ്റം

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് പരീക്ഷണവും നടത്താന്‍ തയ്യാറുള്ള നടന്മാരില്‍ ഒരാളാണ് ആമിര്‍ ഖാന്‍. ഗജിനി, പി.കെ പോലുള്ള ചിത്രങ്ങളിലൂടെ നാം അത് കണ്ടതുമാണ്. ഇനി വരാനിരിക്കുന്ന ദംഗലിലേയും അവസ്ഥ വ്യത്യസ്തമല്ല. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗുസ്തിക്കാരന്‍ മഹാവീര്‍ ഫൊഗാട്ടിന്റെ രണ്ട് കാലഘട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനായി രണ്ട് വ്യത്യസ്ത രീതിയിലുള്ള ഗെറ്റപ്പുകളാണ് ആമിര്‍ പരീക്ഷിച്ചത്. ഒന്ന് 97 കിലോ ഭാരമുള്ള വൃദ്ധനായ ഫൊഗാട്ടിന്റേയും മറ്റൊന്ന് സിക്‌സ് പാക്ക് ആയിട്ടുള്ള ചെറുപ്പക്കാരനായ ഗുസ്തിക്കാരന്റേയും. രണ്ട് ഗെറ്റപ്പുകളിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആമിര്‍ നടത്തിയ തയ്യാറെടുപ്പുകളുടെ വീഡിയോ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫാറ്റ് റ്റു ഫിറ്റ് എന്ന് പേരുള്ള ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented