കലാഭവന്റെ മിമിക്സ് പരേഡാണ് കേരളത്തിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയത്. ആ തീ ഇന്നും ആളിക്കത്തുന്നു. ആദ്യത്തെ മിമിക്സ് പരേഡ് വേദിയിൽ അവതരിപ്പിച്ചതിന്റെ 40-ാം വാർഷികമാണ് ഇന്ന്. 

അതിനോടനുബന്ധിച്ച് ആദ്യത്തെ ടീം അം​ഗങ്ങളായ സിദ്ധിഖ്, ലാൽ, റഹ്മാൻ, കെ.എസ് പ്രസാദ്, അൻസാർ, വർക്കിച്ചൻ പേട്ട തുടങ്ങിയവർ ഒത്തു ചേർന്നു. പഴയ കാലത്തിലൂടെ അവർ സഞ്ചരിച്ച യാത്രക്കൊപ്പം മാതൃഭൂമിയും ചേർന്നു. അവരുടെ ദീർഘ സംഭാഷണത്തിലേക്ക്.