തലൈവിയിൽ ശശികലയായി അഭിനയിച്ച ശേഷം എല്ലാവരും വിളിക്കുന്നത് ചിന്നമ്മ എന്നാണെന്ന് നടി ഷംനാ കാസിം. സെറ്റിലും അങ്ങനെ തന്നെയായിരുന്നു വിളിച്ചിരുന്നതെന്നും അവർ പറഞ്ഞു. കാലാ എന്ന സിനിമ കാണാൻ വീട്ടിൽ എല്ലാവരും കറുത്ത വസ്ത്രമണിഞ്ഞാണ് പോയത്. ആ ദിവസങ്ങൾ ശരിക്ക് മിസ് ചെയ്യുന്നുണ്ട്. തലൈവി ഉടൻ ഒ.ടി.ടി റിലീസായി എത്തും. അതിനുമുമ്പ് കേരളത്തിൽ തിയേറ്ററുകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.