എണ്‍പതുകളിലെ ഇന്ത്യന്‍ യുവത്വത്തെ 'കുര്‍ബാനി' എന്ന ചിത്രത്തിലെ ഒറ്റ ഗാനത്തിലൂടെ ഇളക്കിമറിച്ച ഗായിക നാസിയ ഹസന്‍ ഓര്‍മയായിട്ട് 20 വര്‍ഷം. ശരാശരി ഇന്ത്യക്കാരന്റെ സംഗീത ആസ്വാദന ശീലം തന്നെ മാറ്റി മറിച്ച ഗാനങ്ങളായിരുന്നു പോപ് സംഗീത റാണി എന്നറിയപ്പെട്ടിരുന്ന നാസിയയുടേത്.
കുര്‍ബാനി എന്ന പാട്ട് പാടുമ്പോള്‍ അന്ന് ഈ പാകിസ്താനി ഗായികയ്്ക്ക് പ്രായം വെറും പതിനഞ്ച് വയസ്. സമാനതകളില്ലാത്ത സംഗീതധാരയ്ക്കാണ് കുര്‍ബാനിയിലൂടെ നാസിയ തുടക്കമിട്ടത്. 1965ല്‍ കറാച്ചിയില്‍ ജനിച്ച നാസിയ ഹസന്‍ പത്താം വയസിലാണ് സംഗീതലോകത്തെത്തുന്നത്. പിന്നീട് ഫിറോസ് ഖാന്റെ പാട്ടിലൂടെ ഇന്ത്യന്‍ സംഗീത ലോകത്തേക്ക്. പോപ് സംഗീതത്തില്‍ സഹോദരന്‍ ഷുഹൈബിനൊപ്പം പരീക്ഷിച്ച പുതുമകള്‍ നാസിയയെ സംഗീതാരാധകര്‍ക്ക് പ്രിയപ്പെട്ടവളാക്കി. ആദ്യ ആല്‍ബമായ ഡിസ്‌കോ ദിവാനെയുടെ കോപ്പികള്‍ റെക്കോര്‍ഡ് വേഗത്തിലാണ് ഇന്ത്യയിലും പാകിസ്താനിലും വിറ്റുപോയത്.
മുപ്പത്തി അഞ്ചാം വയസില്‍ പാട്ടിന്റെ ലോകം മനസില്ലാ മനസോടെ വിട്ട് അവര്‍ വിടവാങ്ങി. ലണ്ടനിലെ ഹെയ്ഡന്‍ സെമിത്തേരിയില്‍ ഇളം വയലറ്റ് നിറമുള്ള ലില്ലി പൂക്കള്‍ക്കിടയില്‍ അവര്‍ നിത്യനിദ്രയിലാണ്ടു