കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി ഒറിജിനലിനെ വെല്ലുന്ന ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടുകയാണ് നിലമ്പൂര്‍ സ്വദേശി ഹരിപ്രസാദ് സുകുമാരൻ. വരയ്ക്കുന്നതെന്തുമാകട്ടെ, അവയുടെ സൂക്ഷ്മഭാവങ്ങള്‍ അണുവിട തെറ്റാതെ പകര്‍ത്തും. അതുകൊണ്ടു തന്നെ, ഹരിപ്രസാദ് വരച്ച ചിത്രങ്ങള്‍ യഥാർത്ഥ ഫോട്ടോ ആണെന്ന് തെറ്റിദ്ധരിക്കുകയും ഫോട്ടോഷോപ്പാണെന്ന് ആരോപണം ഉയര്‍ത്തുന്നവരുമുണ്ട്. അതിന്റെ പേരിൽ സോഷ്യൽ മീഡിയ ​ഗ്രൂപ്പുകളിൽ നിന്ന് അവ എടുത്തു കളഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

പെയിന്റിങിലെ ഹൈപ്പര്‍ റിയലിസം മലയാളിക്ക് അത്ര പരിചിതമല്ലാത്ത മേഖലയാണ്. കാഴ്ചക്കാരനില്‍ ആശയകുഴപ്പം ജനിപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം ജീവനുള്ള ചിത്രങ്ങള്‍ക്ക് പിന്നിലെ അധ്വാനത്തിന്റെ കഥ പറയുകയാണ് ഹരിപ്രസാദ്. ഒപ്പം അനുഭവങ്ങളും...