പാവകളി നമുക്ക് പരിചിതമായിരിക്കും. എന്നാല്‍ പാവകളെയും പശ്ചാത്തലങ്ങളെയും നിശ്ചിതസമയത്ത് ചലിപ്പിച്ച് അത് റെക്കോഡ് ചെയ്ത് ഉണ്ടാക്കുന്ന സിനിമകള്‍ നമുക്ക് അത്രകണ്ട് പരിചിതമായിരിക്കില്ല. ഇതാണ് സ്റ്റോപ്പ് മോഷന്‍ ആനിമേഷന്‍ സിനിമകള്‍. മലയാളികള്‍ക്ക് അത്രകണ്ട് പരിചിതമല്ലാത്ത മേഖലകളിലൊന്നാണ് സ്റ്റോപ്പ് മോഷന്‍ അനിമേഷന്‍.

ഇതില്‍ വ്യത്യസ്തമായ ആശയങ്ങള്‍ പരിചയപ്പെടുത്തുകയാണ് തിരുവനന്തപുരം സ്വദേശിയായ കപില്‍ ഗോപിനാഥന്‍. വരയ്ക്കാനും മിനിയേച്ചറുകള്‍ ഉണ്ടാക്കാനുമുള്ള തന്റെ കഴിവിനെ കൃത്യമായ പാതയിലൂടെ തിരിച്ചുവിട്ട് സ്റ്റോപ്പ് മോഷന്‍ ആനിമേഷനില്‍ തന്റേതായ ഇടം കണ്ടെത്തുകയാണ് ഈ ചെറുപ്പക്കാരന്‍.