വലത് കാൽപ്പാദമില്ലാതെ ജനിച്ച ഫാസിൽ മൂന്ന് ശാസ്ത്രക്രിയകൾക്ക് ശേഷമാണ് നടക്കാനാരംഭിച്ചത്. ചെറുപ്പത്തിലേ ഫുട്ബോളിലായിരുന്നു ഫാസിലിന് കമ്പം. വീട്ടുകാരുടെ കരുതൽ വിലക്കിനെ കബളിപ്പിച്ച് ഫുട്ബോൾ അവൻ ഗ്രൗണ്ടിലിറങ്ങി. നടക്കാനായി ഡോക്ടർ നൽകിയ ഫൈബർ സഹായിക്കുമേൽ ബൂട്ടിട്ടാണ് ഫാസിൽ ഗ്രൗണ്ടിലിറങ്ങുന്നത്.

ഇപ്പോൾ എഫ്.സി. കേരളയുടെ സോക്കർ സ്‌കൂളിൽ ചേർന്നതോടെ ഒരു പ്രൊഫഷണൽ  അക്കാദമിയിൽ നിന്ന് പരിശീലനം നേടണമെന്ന ഫാസിലിന്റെ ആഗ്രഹവും സഫലമാകുകയാണ്. പരിമിതികൾ തനിക്ക് നിഷേധിച്ചതെല്ലാം നേടിയെടുക്കാനുള്ള വാശിയിലാണ് ചമ്രവട്ടത്തെ ഈ അത്ഭുത ബാലൻ.