ഏത് ഗ്യാസ് ലീക്കും നേരെയാക്കാന്‍ സാബിറയ്ക്ക് നിമിഷ നേരം മതി. ഭര്‍ത്താവ് തളര്‍ന്ന് വീണപ്പോള്‍ കൈയിലുണ്ടായിരുന്നത് പറക്കുമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങള്‍. പരമ്പരാഗാത ചിന്താഗതിയും മനസ്സില്‍ വെച്ചിരുന്നാല്‍ അടുപ്പ് പുകയില്ലെന്ന മനസിലാക്കിയ സുബൈറ തൊഴിലിനിറങ്ങി. 

സോപ്പ് നിര്‍മ്മാണം, കുട നിര്‍മ്മാണം, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ തുടങ്ങി നിരവധി ജോലികള്‍ ചെയ്ത് അവസാനം ക്ലച്ച് പിടിച്ചത് ഗ്യാസ സ്റ്റൗ റിപ്പയറിങ്ങിലാണ്. വീട്ടാവാശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗ്യാസ് തുടങ്ങി വന്‍കിട ഹോട്ടലുകളിലെ ഗ്യാസ് ഉപകരണങ്ങള്‍ വരെ സാബിറ നന്നാക്കും. ഇതോടൊപ്പം തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജിവ പ്രവര്‍ത്തകയാണ് ഈ കോഴിക്കോട് സ്വദേശിനി