ആത്മഹത്യയുടെ വക്കില്‍ നിന്ന് മകനെയും അമ്മയെയും കൂട്ടിപ്പിടിച്ച് ജീവിതം കരുപ്പിടിപ്പിക്കുകയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ ഷൈമജ. വിവാഹദല്ലാള്‍ ചതിച്ചതു മൂലം ഭര്‍തൃപീഡനത്തിനും തുടര്‍ന്ന് നേരിട്ട തീവ്ര യാഥാര്‍ഥ്യങ്ങളോടും പൊരുതി മുന്നോട്ട് പോകാന്‍ ഷൈമജയ്ക്ക് പ്രേരണയായത് മകന്റെ മുഖമാണ്. ജീവിതം കരുപ്പിടിപ്പിക്കാനായി സിങ്കപ്പൂരിലേക്ക് പോയെങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു. ഉറ്റവരില്‍ ഒറ്റപ്പെട്ട ഷൈമജ തോല്‍ക്കാന്‍ മനസില്ലാതെ പിന്നെയും പൊരുതുകയാണ്.

Content Highlights: Story of Shymaja