ഇത് ആദർശ് ഹോട്ടലിലെ സപ്ലെയർ ആർദ്ര. അച്ഛനും അമ്മയും ചേർന്ന് നടത്തുന്ന ഹോട്ടലിലെ സപ്ലെയർ മാത്രമല്ല, മറൈൻ ബയോളജിയിൽ പിഎച്ച്ഡി വിദ്യാർത്ഥിനി കൂടിയാണ് ആർദ്ര. ഒരു വർഷം കൂടി കഴിഞ്ഞാൽ ആർദ്ര ഡോ.ആർദ്രയാകും. രാവിലേയും വൈകീട്ടും ഹോട്ടലിലെത്തി അച്ഛനേയും അമ്മയേയും സഹായിക്കും. ഇതിനിടയിൽ  പഠനം. പ്ലസ്ടു മുതലിങ്ങോട്ട് അതാണ് ആർദ്രയുടെ രീതി. 

ഏതൊരു ജോലിക്കും അതിന്റെതായ മഹത്വമുണ്ടെന്നും വിദ്യാഭ്യാസമാണ് പെൺകുട്ടികൾക്ക് വേണ്ടതെന്നുമാണ് ആർദ്രയുടെ അഭിപ്രായം. പെൺകുട്ടികൾ അവരുടെ സ്വപ്നം എത്തിപ്പിടിക്കണമെന്നും ആർദ്ര പറയുന്നു.