മനസ്സിലായോ? കേരളത്തിലെത്തിയപ്പോള്‍ ആര് എന്ത് എപ്പോള്‍ പറഞ്ഞാലും അവസാനം ചോദിക്കുന്നത് ഇതായിരുന്നു, 'മനസ്സിലായോ?' മലയാളം എന്ന വാക്കിന് പുറമെ മലയാളത്തിൽ ആദ്യമായി പഠിച്ചത് 'മനസ്സിലായോ' എന്ന വാക്കാണെന്നാണ് ഉത്തർ പ്രദേശ് സ്വദേശിനിയായ ആര്‍ഷി സലിം പറയുന്നത്. ഇപ്പോള്‍ മലയാളം നന്നായി വഴങ്ങുക മാത്രമല്ല, കോതമംഗലം നെല്ലിക്കുഴി ഗവ. സ്‌കൂളിലെ 15 അന്യസംസ്ഥാന കുട്ടികളെ മലയാളം പഠിപ്പിക്കുക കൂടി ചെയ്യുകയാണ് ആര്‍ഷി.