ആയുസിന്റെ അവസാന നാളില്‍ ആരോരുമില്ലാതെ തനിച്ചായി പോകുന്ന ജീവിതങ്ങള്‍ക്ക് തണലേകുകയാണ് ഷബാന ചെമ്മാട്. നഴ്സായിരുന്ന ഷബാന അപ്രതീക്ഷിതമായാണ് നിരാലംബരായ അമ്മമാരുടെ ലോകത്തെത്തുന്നത്. ഇന്നവള്‍ ആ അമ്മമാര്‍ക്ക് വെളിച്ചമാണ്, പ്രതീക്ഷയാണ്. നിങ്ങള്‍ക്ക് വേണ്ടാത്ത അമ്മമാരെ എന്റെ കൈകളിലേക്ക് തരൂ,  മരണം വരെ ഞാനവര്‍ക്കൊപ്പമുണ്ടാകും -ഷബാന പറയുന്നു