ശേഷിയില്ലാത്ത കാലുകളെ മറന്ന് കൈകൾ കൊണ്ട് ജീവിതത്തോട് പൊരുതുകയാണ് സന്ദീപ് എന്ന യുവാവ്. ഇരുകാലുകൾക്കും ശേഷിയില്ലെങ്കിലും ബഹുനില കെട്ടിടങ്ങൾക്കും വീടുകൾക്കും മുകളിൽ സന്ദീപ് അനായാസേനെ കയറി ജോലി ചെയ്യും. ഓടു വെയ്ക്കലാണ് കഴിഞ്ഞ അഞ്ച് വർഷമായി സന്ദീപിന്റെ തൊഴിൽ. 

ഏണിപ്പടി കയറിയിറങ്ങാനും മേൽക്കൂരയിലൂടെ ഓടിനടക്കാനും സന്ദീപ് തന്റെ കൈകളെ സമർഥമായി പഠിപ്പിച്ചു. കാലുകൾ ചെയ്യേണ്ടതെല്ലാം പിന്നീട് കൈകൾ ചെയ്തു. കുറ്റവും കുറവും ഉണ്ടെന്ന് കരുതി ജീവിതത്തോട് അടിയറവ് പറയരുതെന്നാണ് സന്ദീപ് പഠിപ്പിക്കുന്നത്.