എനിക്ക് വിശക്കുന്നു, സംഭാവനകൾ തന്നാലും. പറയുന്നത് തെരുവു​ഗായകനായ 59-കാരൻ റൊണാൾഡ് ആണ്. തെരുവിൽ പാട്ടുപാടി ജീവനോപാധി കണ്ടെത്തിയിരുന്ന റൊണാൾഡ്  കോവിഡ് കാലത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ്. 

എസ്.ടി.ഡി ബൂത്ത്, വാച്ച് റിപ്പയറിങ്, തെരുവിൽ പാട്ടുപാടൽ എന്നിങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ പല ജോലിയും നോക്കി. ഇപ്പോള്‍ മറ്റ് വരുമാനമാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ സ്വന്തം വൃക്കയും കരളും വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്നുവെന്ന ബോര്‍ഡുമായി നഗരം ചുറ്റുകയാണ് റൊണാള്‍ഡ്.