ബജാജ് സ്‌കൂട്ടറിന്റെ മുന്‍ഭാഗവും സൈക്കിളും ചേര്‍ത്തൊരു ബജാക്കിളുമായി വേറിട്ട പ്രതിഷേധം നടത്തുകയാണ് ബാദുഷ എന്ന പ്ലസ് ടു വിദ്യാര്‍ത്ഥി. ഇന്ധനവില ദിവസം തോറും വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബാദുഷയുടെ വേറിട്ട പ്രതിഷേധം. വെല്‍ഡറായ അച്ഛനും കട്ടക്ക് കൂടെ നിന്നതോടെ ബജാക്കിളില്‍ നാടുചുറ്റുകയാണ് ബാദുഷ.