പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട് പിന്നിടുമ്പോഴും ഷണ്‍മുഖനാഥന്റെയും മഞ്ജുളയുടെയും കണ്ണുനീര്‍ തോരുന്നില്ല.. ബന്ധുവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പോയ രണ്ടുമക്കളുടെ ഉയിരാണ് ഉരുള്‍പൊട്ടല്‍ കൊണ്ടുപോയത്. തിരച്ചിലിനൊടുവില്‍ ഒരു മകനെ കണ്ടെത്തി, മറ്റൊരാള്‍ക്കായി ആറുമാസത്തോളം ഷണ്‍മുഖനാഥന്‍ പെട്ടിമുടിയില്‍ അലഞ്ഞു... ഒടുവില്‍ നിരാശനായി മടക്കം...