നരസിംഹത്തില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച ജീപ്പ് ഓര്‍മയില്ലാത്ത മലയാള സിനിമ പ്രേക്ഷകരുണ്ടാകില്ല. കഴിഞ്ഞ ഇരുപത് വര്‍ഷമായി സ്വന്തം മകനെപ്പോലെ ഈ വാഹനത്തെ പരിപാലിക്കുന്ന പെരുമ്പാവൂര്‍ സ്വദേശി മധുവിനെക്കുറിച്ച് അറിയാത്തവരും ചുരുക്കമായിരിക്കും. മികച്ച മെയിന്റനന്‍സിലൂടെ വാഹനത്തിന്റെ പെര്‍ഫോമന്‍സ് നിലനിര്‍ത്തുന്നു എന്നത് മാത്രമല്ല മോട്ടോര്‍ വാഹന  നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വാഹനത്തിന്റെ ഗാംഭീര്യം ചോര്‍ന്നു പോകാതെ നിലനിര്‍ത്തുന്നു എന്നത്കൂടിയാണ് മധു എന്ന വാഹന പ്രേമിയെ വ്യത്യസ്തനാക്കുന്നത്. തന്റെ വാഹന പ്രേമത്തെക്കുറിച്ചും പരിപാലനത്തെക്കുറിച്ചുമെല്ലാം മധു മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.