രണ്ടുവര്‍ഷത്തോളം നിര്‍ത്തിയിട്ട് എഞ്ചിനടക്കം നശിച്ചുപോയ വാഹനങ്ങള്‍. ഓടിയില്ലെങ്കിലും നികുതിയും ലോണ്‍ തിരിച്ചടവും ഒടുക്കേണ്ടിവരുന്നു. ലോക്ഡൗണില്‍ മുന്നോട്ടുരുളാതെ ജീവിതം കട്ടപ്പുറത്തായിരിക്കുകയാണ് മിനി ബസ് ഉടമകള്‍. കോവിഡ് വ്യാപനത്തേ തുടര്‍ന്ന് ഇത്തരത്തില്‍ ജീവിതമാകെ ലോക്ഡൗണിലായ നിരവധി ആളുകളുണ്ട്. 

സ്‌കൂളുകളെയും ചെറിയ വിവാഹങ്ങളെയും ആശ്രയിച്ച് മുന്നോട്ടുപോയിരുന്ന ചെറുകിട മിനി ബസുകളുടെ ഉടമകള്‍ ഇന്ന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നികുതിയിലെങ്കിലും ഇളവ് പ്രതീക്ഷിക്കുകയാണ് ഇവര്‍.