ഭംഗിയുള്ള കൈപ്പടയാണ് കലിഗ്രഫി. എന്നാല്‍ മലയാളത്തില്‍ കലിഗ്രഫി അധികം പ്രചാരം നേടിയിട്ടില്ല. കലിഗ്രഫി വഴിയിലൂടെ മലയാളത്തെ നയിക്കുകയാണ് നാരായണ ഭട്ടതിരി എന്ന കലാകാരന്‍. ലോകത്തെമ്പാടുമുള്ള കാലിഗ്രഫിവര്‍ക്കുകള്‍ ശേഖരിച്ച് കല്ലില്‍ കൊത്തിവെച്ചിരിക്കുന്ന ചൈനയിലെ കലിഗ്രഫി പാര്‍ക്കില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് വര്‍ക്കുകളില്‍ ഒന്ന് നാരായണ ഭട്ടതിരിയുടേതാണ്.