ലോക്ക്ഡൗണ്‍ കാലത്ത് തെരുവില്‍ വിശന്നലയുന്നവരെ യാത്രയിലൂടെ കണ്ടെത്തി ഊട്ടുന്ന സംതൃപ്തിയിലാണ് രണ്ട് ചെറുപ്പക്കാര്‍. തിരുവനന്തപുരം സ്വദേശി മഹേഷ് പരമേശ്വരനും നിഖില്‍ സൈമണും ഈ വലിയ ദൗത്യവുമായി ഇറങ്ങിത്തിരിച്ചത് ഇന്ത്യ പര്യടനത്തിനാണ്. 'ഗുഡ് സമരിറ്റിയന്‍ എക്‌സ്പ്രസിഷന്‍ ഓഫ് ഹോപ്പ്' എന്ന പേരില്‍ പട്ടിണി കിടക്കുന്ന വയറുകള്‍ക്ക്  ഒരു നേരത്തെ അന്നം നല്‍കുകയായിരുന്നു ലക്ഷ്യം. 

ലോക്ഡൗണും കര്‍ഫ്യൂവും കാരണം മുടങ്ങിയ യാത്ര വീണ്ടും തുടരാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. മഹാവ്യാധിയുടെ കാലത്ത് തെരുവില്‍ താമസിക്കുന്നവര്‍ക്ക് ഇരുചക്രവാഹനത്തില്‍ ഭക്ഷണം വിതരണം ചെയ്തതിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡില്‍ ഇരുവരും ഇടംനേടിയിരുന്നു.