വൈദേശികാധിപത്യത്തിനെതിരെ ഇന്ത്യയിലുണ്ടായ ആദ്യകാലപ്രതിരോധങ്ങളിലെ ആവേശമുണര്‍ത്തുന്ന മാതൃകയാണ് കുഞ്ഞാലിമരയ്ക്കാര്‍മാരുടെ ജീവിതവും ചരിത്രവും.  അടിച്ചമര്‍ത്തപ്പെട്ടവരുടെ നിലവിളികള്‍ക്കൊപ്പം ആത്മത്യാഗത്തിന്റെ നിലവിളക്കുമുയര്‍ത്തിപ്പിടിച്ച് നിന്ന ധീരതയുടെയും സത്യസന്ധതയുടെയും അനശ്വരമാതൃക. ഗാമമാരുടെ അധിനിവേശചരിത്രവാഴ്ത്തുകളില്‍ മനപൂര്‍വ്വം തമസ്‌കരിക്കപ്പെട്ട മഹാസമുദ്രസേനാധിപന്‍. ഗോവ പോലെ പോര്‍ച്ചുഗീസ് കോളനിയായി കേരളം മാറ്റപ്പെടാതിരുന്നതിനുള്ള കാരണഭൂതര്‍.