മഴ കനത്താല്‍ മലവെള്ളം തോട്ടിലൂടെ കുത്തിയൊലിച്ചെത്തും, വീടിന് ചുറ്റും വെള്ളം നിറയുന്നതോടെ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെടും, ഭീഷണിയായി കൂറ്റന്‍ പാറക്കെട്ടുകളും. ഭീതിയോടെയാണ് മുത്തപ്പന്‍പുഴ കിളിക്കല്ല് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ കഴിയുന്നത്. 

മറ്റൊരിടത്തേക്ക് മാറ്റി പാര്‍പ്പിക്കാമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. പല രേഖകളിലും ഒപ്പിട്ടു നല്‍കി, പക്ഷേ പുനരധിവാസത്തിന്റെ കാര്യത്തില്‍ ഇനിയും നടപടിയായിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഭൂമി രജിസ്ട്രേഷന് ശേഷമേ തുക അനുവദിച്ച് നല്‍കൂ എന്ന റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശമാണ് ഇവര്‍ക്ക് തിരിച്ചടിയായത്.