ഒക്ടോബര്‍ 16നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും അപ്പാടെ തകര്‍ന്നുപോയ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ കൂട്ടിക്കലിന്റെ അസാധാരണ തിരിച്ചു വരവിന്റെ കഥ.

നിമിഷങ്ങള്‍ കൊണ്ടുണ്ടായ വെള്ളപ്പൊക്കത്തില്‍ കൂട്ടിക്കല്‍ ടൗണിലെയും ചപ്പാത്തിലെയും നൂറിലേറെ വീടുകളും കച്ചവട സ്ഥാപനങ്ങളുമാണ് നാമാവശേഷമായത്. വെള്ളം കയറിയിറങ്ങിയപ്പോള്‍ തലമുറകളായി ഇവിടെ താമസിച്ചിരുന്നവരുടെ ജീവിതവും ഉപജീവനവും അനിശ്ചിതത്വത്തിലായി. എന്നാല്‍, കേരളത്തിന്റെ സന്‍മനസ് ആളുകൊണ്ടും അര്‍ത്ഥം കൊണ്ടും ഒപ്പം നിന്നപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് ഇവിടത്തെ മനുഷ്യര്‍ നടത്തിയ തിരിച്ചുവരവ് സമാനതകള്‍ ഇല്ലാത്തതായിമാറി.

Content Highlights : Story of Koottickal residents and their survival after horrifying flood and landslides; A Mathrubhumi.com Originals