വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്ത് നടപ്പിലാക്കിയ വായു മലിനീകരണ നിർമ്മാർജ്ജന പദ്ധതി രാജ്യമെങ്ങും വ്യാപിപ്പിക്കാൻ ആലോചിക്കുകയാണ് കേന്ദ്രസർക്കാർ. എന്താണ് കാർബൺ ന്യൂട്രൽ മീനങ്ങാടി? എങ്ങനെയാണ് വായു ശുദ്ധമാക്കുന്നതിൽ മീനങ്ങാടി മാതൃക ഇത്രയേറെ ചർച്ചയായത്. 

അന്തരീക്ഷ മലിനീകരണം ഏറെയുള്ള ഇടങ്ങളെ കണ്ടെത്തി അവിടെ മുളകളും മരങ്ങളും നട്ടു പിടിപിച്ച് പഞ്ചായത്തുണ്ടാക്കിയ പച്ചത്തുരുത്താണ് ഇത്.  മരങ്ങളെ പോറ്റുകയും  വളർത്തുകയും ചെയ്യുന്നവർക്ക്  നിശ്ചിത തുക നൽകാനും പഞ്ചായത്ത് പദ്ധതി തയ്യാറാക്കി. അങ്ങനെ മുളകളും മരങ്ങളും ഒരു പഞ്ചായത്തിലെ ജനങ്ങളുടെ അരുമകളായി. മുളകൾ, കാപ്പികൾ, വിവധ തരം  ഫല വൃക്ഷങ്ങൾ, കാട്ടുമരങ്ങൾ എന്നിവയെല്ലാം കൊണ്ട് നിറയുകയാണ് പഞ്ചായത്തിലെ മിക്ക ഭാഗങ്ങളും. മീനങ്ങാടി സന്ദർശിച്ച് കെ.പി നിജീഷ് കുമാർ തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട്.